കേളകം:-വൈ.എം സി.എ കേരള റീജിയൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസിനുള്ള സ്വീകരണവും ഇരിട്ടി സബ് റീജിയൻ വാർഷികവും കേളകം സാൻ ജോസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായ കേരള റീജിയൻ ചെയ്മാൻ അലക്സ് തോമസ് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ടും വൈ.എം.സി.എ യുടെ കാലികപ്രസക്തിയെക്കുറിച്ചും വിശദീകരിച്ചു.
സമ്മേളത്തിന് കേളകം സാൻ ജോസ് ഇടവക വികാരി റവ.ഫാ. കുര്യാക്കോസ് കുന്നത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
വൈ.എം.സി.എ യുടെ ദേശീയ,റീജിയണൽ നേതാക്കളായ ഡോ. കെ.എം തോമസ്, ബേബി പി.എ, അബ്രാഹം കെ.സി, ജെയിംസ് ജോസഫ്, ബെന്നി ജോൺ, ടോമി സി.ജെ, സണ്ണി കെ.സി, ഡോ. എം.ജെ മാത്യു, ജോസ് ആവണംകോട്ട്,ജിമോൾ മനോജ്, ഓ. മാത്യു എന്നിവർ പ്രസംഗിച്ചു.
അനേക വർഷങ്ങളിലെ ചരിത്രസംഭവങ്ങളുടെ ലിഖിത രേഖകളുടെ സമാഹാരത്തിനുടമായായ മാത്യു തെങ്ങുംപള്ളിയേയും വൈ. എം. സി.എ അംഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തദാനം നൽകി മാതൃകയായ സാജു വാ കാനി പുഴയേയും യോഗത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വൈ. എം സി.എ സബ് റീജിയൻ തലത്തിൽ നടത്തിയ ഷട്ടിൽ ടൂർണ്ണമെൻ്റ് വിജയികൾക്കുള്ള ട്രോഫിയും വിതരണം ചെയ്തു.
ആദ്യമായി യൂണിറ്റു സന്ദർശനത്തിനെത്തിയ കേരള റീജിയൻ ചെയർമാൻ പ്രൊഫ അലക്സ് തോമസിന് വിവിധ യൂണിറ്റുകളിൽ ഊഷ്മള സ്വീകരണം നൽകി.
Kelakam