മാനന്തവാടി: മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തൽമണ്ണയിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസും മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർ.സി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസിന്റെ കാബിനിൽ കുടങ്ങിയ ഡ്രൈവറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും പുറത്തെടുക്കാനായിട്ടില്ല. അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Bus accident in mananthavadi