വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍
Apr 29, 2025 04:18 PM | By Remya Raveendran

തിരുവനന്തപുരം :     റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.

ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ജ്വല്ലറിയില്‍ നാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം.

കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

Nobailvedan

Next TV

Related Stories
വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് സ്ഥാനക്കയറ്റം

Apr 29, 2025 08:21 PM

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് സ്ഥാനക്കയറ്റം

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന്...

Read More >>
മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Apr 29, 2025 06:18 PM

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ് സമാപിച്ചു

Apr 29, 2025 06:08 PM

കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ് സമാപിച്ചു

കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ്...

Read More >>
മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Apr 29, 2025 05:38 PM

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ ആക്രമണം

Apr 29, 2025 04:31 PM

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ ആക്രമണം

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ...

Read More >>
സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Apr 29, 2025 04:00 PM

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി...

Read More >>
Top Stories