സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Apr 29, 2025 04:00 PM | By Remya Raveendran

തിരുവനന്തപുരം :  വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.വയറിളക്കം ,ഛർദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും , രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം കോളറ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടിരുന്നു.ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകിയതായും മന്ത്രി അറിയിച്ചു.

കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം

പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക

ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക

ശരിയായി പാകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ ഒഴിവാക്കുക; പ്രത്യേകിച്ച് കക്കയിറച്ചി.

കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക. കൈകളുടെ ശുചിത്വം കോവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറനിയന്ത്രണത്തിലും പ്രധാനമാണ്.

പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക

ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

Colaradecises

Next TV

Related Stories
വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് സ്ഥാനക്കയറ്റം

Apr 29, 2025 08:21 PM

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് സ്ഥാനക്കയറ്റം

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന്...

Read More >>
മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Apr 29, 2025 06:18 PM

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ് സമാപിച്ചു

Apr 29, 2025 06:08 PM

കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ് സമാപിച്ചു

കണിച്ചാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ഓളം-25' സമ്മർക്യാംമ്പ്...

Read More >>
മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Apr 29, 2025 05:38 PM

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മാനന്തവാടിയിൽ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ ആക്രമണം

Apr 29, 2025 04:31 PM

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ ആക്രമണം

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ യുവാവിന് കരടിയുടെ...

Read More >>
വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

Apr 29, 2025 04:18 PM

വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ...

Read More >>
Top Stories