നെല്ലിയോട്ട് : ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാ ദിന മഹോത്സവത്തിന് സമാപനമായി. അതിപുരാതനവും 108 ദേവീ ക്ഷേത്രങ്ങളിൽ പ്രശസ്‌തവുമായ നെല്ലിയോട്ട് ക്ഷേത്രത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന പ്രതിഷ്ടാ ദിന മഹോത്സവത്തിനാണ് സമാപനമായത് .ആയിരിക്കണക്കണക്കിനു ഭക്തജനങ്ങളാണ് ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയത്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിലാണ് പ്രതിഷ്ഠാദിന മഹോത്സവം നടന്നത് . കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് നെല്ലിയോട്ടേക്ക് ഘോഷയാത്ര നടന്നു. തുടർന്ന് രാത്രി കലാസന്ധ്യ അരങ്ങേറി . പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകളും സാംസ്കാരിക സദസും നടന്നു. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന പഞ്ചവാദ്യത്തോടെയുള്ള തിടമ്പ് നൃത്തം ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.
Nelliyodbagavathitemble