കണിച്ചാർ: 'ഓളം-25' സമ്മർക്യാംമ്പ് സമാപിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത്, കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം, ഐ.സി.ഡി.എസ്.പേരാവൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കണിച്ചാർ പഞ്ചായത്തിൻ്റെ 2025 - 26 വാർഷീക പദ്ധതിയായ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരമായിരുന്നു ഓളം - 2025 സമ്മർക്യാംമ്പ് സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ സമ്മർക്യാംമ്പ് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന് സമാപിച്ചു. പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം സി. ഡി. പി.ഒ.ബിജി തങ്കപ്പൻ ഉൽഘാടനം ചെയ്തു. വിനോദത്തിലൂടെ വിജ്ഞാനം എന്ന വിഷയത്തിൽ കണ്ണൂർ എസ്.എൻ.കോളേജ് അദ്ധ്യാപിക നിയ, പിണറായി ഹൈസ്കൂൾ അദ്ധ്യാപകൻ ബാബുരാജ്. ടി, ലഹരി ഉപയോഗം വിപത്ത് എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ, കരിയർ ഗൈഡൻസിൽ ജെയ്സൺ കുര്യൻ ഉളിക്കൽ അക്കാദമി, ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെ ആരോഗ്യകരമായ ഉപയോഗം എന്ന വിഷയത്തിൽ ജിതിൻ ശ്യം എന്നിവരും സമ്മർ ക്യാമ്പിൽ ക്ലാസുകൾ എടുത്തു.
ക്യാമ്പ് അവലോകനവുംക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ നിർവ്വഹിച്ചു. കണിച്ചാർ പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നുമായി എഴുപത്തി അഞ്ച് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ, പേരാവൂർ ഐ.സി.ഡി.എസ് കൗൺസിലർമാരായ ഷെറിൻ മാത്യു, റിയ ജോസഫ്, ദിവ്യ. പി. ബേബി എന്നിവർ സമ്മർ ക്യാമ്പിന് നേതൃത്വം നൽകി.
kanichar panchayath summer camp