വയനാട്: വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു.രണ്ട് കരടികൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ഗോപി.
Bearattacked