തളിപ്പറമ്പ : തളിപറമ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, പട്ടുവം പഞ്ചായത്തിൻ്റെയും സംയുക്തആദിമുഖ്യത്തിൽ 2024 2025 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ഉപകണങ്ങൾ വിതരണം ചെയ്തു.
പട്ടുവം പഞ്ചായത്ത് കമ്മ്യൂണിറ്റിഹള്ളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി.വി രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻന്മാരായ പി.കുഞ്ഞികൃഷ്‌ണൻ, സീനത്ത് മഞ്ഞിൽ, വാർഡ് മെമ്പർമാരായ നാസർ, ഹമീദ്, സുകുമാരി,ഐസി.ഡിഎസ് സൂപ്പർ വൈസർ പങ്കജാഷി എന്നിവർ സംസാരിച്ചു. കോമ്മോസ് ചെയർ വീൽ, റീ ക്ലയനിഗ് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, സെൻസറി, കോമപ്ലേറ്റഡ് വീൽ ചെയർ, തുടങ്ങി നിരവധി ഭിന്നശേഷി ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
Thaliparamba