പേരാവൂർ: മാനന്തവാടി -മട്ടന്നൂർ എയർപോർട്ട് റോഡ് നാലുവരിപ്പാതയുടെ അലൈൻമെന്റ് സംബന്ധിച്ച് അഡ്വ. സണ്ണി ജോസഫ് എംഎൽഎയ്ക്ക് നേരെ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. നാലുവരിപ്പാത എങ്ങിനെ പോയാലും പൊതുജനങ്ങൾക്കും നാട്ടുകാർക്കും സ്ഥലം ഉടമകൾക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ വരുന്ന രീതിയിൽ മാത്രമായിരിക്കണം റോഡ് വികസനം എന്നാണ് തന്റെ ആഗ്രഹമെന്നും വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് താൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി എന്നും മറ്റുമുള്ള കുപ്രചരണങ്ങൾ അഴിച്ചുവിടുന്ന പഞ്ചായത്ത് പ്രസിഡന്റ് ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിന് മന്ത്രിയുടെയും കെആർഎഫ് ബി യുടെയും മറുപടിയും വെച്ച് രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം ആരോപണങ്ങൾ ഉന്നയിക്കേണ്ടതെന്നും എന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
പ്രസ്തുത വിഷയത്തിൽ രേഖകൾ വെച്ച് ഒരു പരസ്യ സംവാദത്തിന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറുണ്ടോ എന്നും എംഎൽഎ വെല്ലുവിളിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി സി രാമകൃഷ്ണൻ, ബൈജു വർഗീസ്, പി അബൂബക്കർ, ചോടത്ത് ഹരിദാസ്, സി ജെ മാത്യു,വർഗീസ് ജോസഫ് നടപ്പുറം, കെ എം ഗിരീഷ്, സന്തോഷ് ജോസഫ് മണ്ണാർകുളം, കെ പി നമേഷ് കുമാർ, ഷഫീർ ചെക്യാട്ട്, സുഭാഷ് ബാബു സി,ബിജു ഓളാട്ടുപുറം, ഷാജി കുന്നുംപുറത്ത്, ജോസഫ് പൂവക്കുളം, ബിനു സെബാസ്റ്റ്യൻ, സന്തോഷ് പെരേപ്പാടൻ മജീദ് അരിപ്പയിൽ, ഷാജി തെങ്ങുംപള്ളി, ജിജോ ആന്റണി, അജീഷ് ഇരിങ്ങോളി തുടങ്ങിയവർ സംസാരിച്ചു.
Sunnyjoseph