കണ്ണൂർ : ലഹരിക്കെതിരെ കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് ആറിന് ജില്ലയില്‍ പര്യടനം നടത്തും. പരിപാടിയോടനുബന്ധിച്ച് പയ്യന്നൂരില്‍ പുരുഷ / വനിതാ വിഭാഗങ്ങളില്‍ പ്രൈസ്മണി മിനി മാരത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 6.30 ന് മാത്തില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ സമാപിക്കും. വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 15000, 10000, 7500 രൂപയും നാല് മുതല്‍ എഴ് വരെ സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതവും പ്രൈസ്മണി ലഭിക്കും. പുരുഷ / വനിതാ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രൈസ് മണി നല്‍കും. താല്‍പര്യമുള്ളവര്‍ https://registrations.keralakayikashamathamission.com എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700485
kannur