10 ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകൾ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെൽ

10 ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകൾ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെൽ
May 3, 2025 12:39 PM | By sukanya

കണ്ണൂർ :നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്നും ട്രേസ് ആയതിനുശേഷം 22 ഫോണുകൾ വീണ്ടെടുത്ത് കണ്ണൂർ സിറ്റി സൈബർ. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് 22 ഓളം ഫോണുകൾ ട്രേസ് ചെയ്തത്. ഫോൺ ലഭിച്ചവരിൽ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പോലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ്. പി ഐ.പി.എസ് സി.ഈ.ഐ.ആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എ.എസ്.ഐ എം.ശ്രീജിത്ത് സി.പി.ഒമാരായ ദിജിൻ രാജ് പി. കെ, അജുൽ. എൻ. കെ എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക്‌ ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 180 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സി.ഈ.ഐ.ആർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും.

ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

Kannur

Next TV

Related Stories
അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

May 3, 2025 08:44 PM

അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

അടയ്ക്കാത്തോടിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

May 3, 2025 08:37 PM

തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

തലശേരിയിലെ കൂട്ട ബലാത്സംഗം: മൂന്ന് പേര്‍...

Read More >>
തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

May 3, 2025 08:21 PM

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്...

Read More >>
പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്ജ്

May 3, 2025 05:29 PM

പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ ജോർജ്ജ്

പരിയാരം മെഡിക്കൽ കോളേജ് - ചാച്ചാജി വാർഡ് പാർട്ടി സഹകരണ സംഘത്തിന് നൽകാൻ അനുവദിക്കില്ല : മാർട്ടിൻ...

Read More >>
വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക നാശം

May 3, 2025 04:43 PM

വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക നാശം

വേനൽ മഴയിലും കാറ്റിലും മലയോരത്ത് വീണ്ടും വ്യാപക...

Read More >>
വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

May 3, 2025 04:35 PM

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം...

Read More >>
Top Stories

News Roundup