കണിച്ചാർ : കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയവും കാപ്പാട് സാംസ്കാരിക വേദിയുയും സംയുക്തമായി ശ്രീനാരായണ ഗുരു - ഗാന്ധിജി ശിവഗിരി സംഗമ ശതാബ്ദി അനുസ്മരണവും ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും പടരുന്ന ലഹരിക്കെതിരെ സാക്ഷര ജ്വാലയും സംഘടിപ്പിച്ചു.
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആന്റണി സെബാസ്റ്റ്യൻ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ സാക്ഷര ജ്വാല കൊളുത്തി
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ ബഷീർ കെ എ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡണ്ട് എം വി രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാപ്പാട് വായനശാല സെക്രട്ടറി എം വി മുരളീധരൻ ഗാന്ധിജി - ശ്രീനാരായണ ഗുരു സംഗമ ശതാബ്ദി അനുസ്മരണം നടത്തി. തോമസ് കുന്നുംപുറം, ജിൽസ് എൻ , സജീവൻ എം പി എന്നിവർ സംസാരിച്ചു.സി ഡി വർഗീസ്, പി എൻ ഉണ്ണിക്കൃഷ്ണൻ, ഇ കെ രാജു, ബിന്ദു പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Kanichar