കണ്ണൂര്‍: കണ്ണൂർ കച്ചേരിക്കടവിൽ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കിൽ പണയ സ്വർണം തട്ടിയ കേസിൽ ഒളിവിലായിരുന്ന ബാങ്ക് ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസ് അറസ്റ്റിൽ. മൈസൂരുവിൽ നിന്നാണ് പൊലീസ് സുധീറിനെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയാണ് സുധീര്‍ തോമസ്. 60 ലക്ഷത്തോളം രൂപയുടെ പണയ സ്വർണം തട്ടിയെന്ന കേസിലാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സുനീഷ് തോമസ് ഇന്നലെ അറസ്റ്റിലായിരുന്നു.
അറുപത് ലക്ഷത്തോളം വില വരുന്ന പതിനെട്ട് പാക്കറ്റുകളിലായുളള പണയ സ്വർണമാണ് കവര്‍ന്നത്. കച്ചേരിക്കടവിലെ കോൺഗ്രസിന്‍റെ ബൂത്ത് പ്രസിഡന്‍റ് സുനീഷ് തോമസ്, ബാങ്കിലെ താത്കാലിക ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്‍റെ കച്ചേരിക്കടവ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
Arrested