കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി
May 6, 2025 02:29 PM | By Remya Raveendran

തിരുവനന്തപുരം :    സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.

അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

Keraladamprotection

Next TV

Related Stories
ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന്‍

May 6, 2025 05:18 PM

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന്‍

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ...

Read More >>
തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

May 6, 2025 04:11 PM

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി...

Read More >>
വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

May 6, 2025 03:58 PM

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക്...

Read More >>
പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

May 6, 2025 02:42 PM

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ്...

Read More >>
മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

May 6, 2025 02:18 PM

മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ...

Read More >>
‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ സ്കറിയ

May 6, 2025 02:06 PM

‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ സ്കറിയ

‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ...

Read More >>
Top Stories

News Roundup