മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍
May 6, 2025 02:18 PM | By Remya Raveendran

മലപ്പുറം : തിരൂരങ്ങാടിയില്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതര്‍ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി അമ്മക്ക് വീട് നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

തിരൂരങ്ങാടി സ്വദേശി 78 കാരിയായ തണ്ടാശ്ശേരി വീട്ടില്‍ രാധയെയാണ് മകന്‍ സുരേഷ് കുമാര്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്.തുടര്‍ന്ന് രാധ ആര്‍.ഡി. ഒ യെ സമീപിക്കുകയായിരുന്നു.2021-ല്‍ ആര്‍.ഡി.ഒ അമ്മക്ക് അനുകൂലമായി അമ്പലപ്പടിയിലെ വീട്ടില്‍ താമസിക്കാന്‍ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാ കലക്ടറെ സമീപിച്ചു. 2023-ല്‍ ജില്ലാ കലക്ടറും അമ്മക്ക് അനുകൂലമായി ഉത്തരവിറക്കി. തുടര്‍ന്ന് മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ 2025-ല്‍ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഇതോടെ ഏപ്രില്‍ 28-ന് തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ച് അഞ്ച് ദിവസത്തെ സമയം അനുവദിച്ചു മടങ്ങിയതായിരുന്നു.

എന്നാല്‍ കുടുംബം വീട്ടില്‍ നിന്ന് മാറാന്‍ തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വീട്ടിലെത്തി.വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന രാധയുടെ പേരമകള്‍ വാതില്‍ തുറക്കാന്‍ തെയ്യാറായില്ല.ഇതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥര്‍ ഇവരെ പുറത്താക്കിയ ശേഷമാണ് അമ്മയെ വീട്ടിലേക്ക് കയറ്റിയത്.

Revenuedepartument

Next TV

Related Stories
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

May 6, 2025 07:30 PM

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത...

Read More >>
ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന്‍

May 6, 2025 05:18 PM

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ മുരളീധരന്‍

ആരു തല കുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയന്‍ മുഖ്യമന്ത്രിയാവില്ല: കെ...

Read More >>
തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

May 6, 2025 04:11 PM

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി...

Read More >>
വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

May 6, 2025 03:58 PM

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക്...

Read More >>
പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

May 6, 2025 02:42 PM

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ്...

Read More >>
കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

May 6, 2025 02:29 PM

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ...

Read More >>
Top Stories

News Roundup