ആദിശേഖർ വധക്കേസ്: പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

ആദിശേഖർ വധക്കേസ്: പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ
May 6, 2025 01:30 PM | By sukanya

തിരുവനന്തപുരം:കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു.

പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.

2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.

Thiruvanaththapuram

Next TV

Related Stories
തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

May 6, 2025 04:11 PM

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും!

തകർത്തു പെയ്ത് വേനൽ മഴ, മണ്‍സൂണ്‍ ഇക്കുറി...

Read More >>
വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

May 6, 2025 03:58 PM

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ

വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക്...

Read More >>
പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

May 6, 2025 02:42 PM

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; 900 ഗ്രാം MDMAയുമായി യുവാവ് എക്സൈസ്...

Read More >>
കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

May 6, 2025 02:29 PM

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ...

Read More >>
മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

May 6, 2025 02:18 PM

മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മകന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ...

Read More >>
‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ സ്കറിയ

May 6, 2025 02:06 PM

‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ സ്കറിയ

‘സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു’; പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാജൻ...

Read More >>
Top Stories