പാലക്കാട് : പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം ഡി എം എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്.
പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.പാലക്കാട് ഇന്ന് പുലർച്ചെ പോലീസ് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് വച്ച് 650 ഗ്രാം എം ഡി എം എയുമായി രണ്ട് പട്ടാമ്പി സ്വദേശികളെ പിടികൂടിയിരുന്നു. കോഴിക്കോട് ഡാൻസാഫ് സംഘത്തിൻറെ പരിശോധനയിൽ രണ്ട് യുവതികൾ ഉൾപ്പെടെനാലു പേരാണ് 27 ഗ്രാം എംഡിഎംഐയുമായി പിടിയിലാകുന്നത്.കണ്ണൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ നതീഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അതേസമയം, പ്രതി ദീക്ഷിതിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരി കണ്ടെത്തിയിട്ടുണ്ട്. ഒരു കിലോയിൽ അധികം കഞ്ചാവും,10ഗ്രാം എംഡിഎയും ഇയാളുടെ പുതുക്കാട് വീട്ടിൽനിന്ന് കണ്ടെടുത്തു. ദീക്ഷിത് വൻ ലഹരി കച്ചവടക്കാരൻ ആണെന്ന് എക്സൈസ് വ്യക്തമാക്കി.
Eccisearrestedwithmdma