ഇരിട്ടി: സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് പ്രഥമ തദ് രീബ് സംഗമവും പരിശുദ്ദ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളായ ഉമർ മുഖ്താർ ഹുദവി , കെ.എസ് അലി മൗലവി, കെ.പി നൗഷാദ് മുസ്ല്യാർ, പടിയൂർ മഹല്ല് പ്രസിഡണ്ട് മൊയ്തീൻ കുട്ടി പടിയൂർ എന്നിവർക്കുള്ള യാത്രയയപ്പും ഇരിട്ടി ഇർശാദുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ചു.
സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് ജഅഫർ ഫൈസി അധ്യക്ഷത വഹിച്ചു. റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനം ചെയ്തു. മൗലവി അൻവർ ഹൈദരി സ്വാഗത ഭാഷണവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
സമസ്ത മുദരിബ് മൂസ മൗലവി പേരാവൂർ ജനറൽ ടോക്ക് അവതരിപ്പിച്ചു.ജില്ലാ നിരീക്ഷകൻ റഫീഖ് ഫൈസി ഇർഫാനി , ടി.കെ ശരീഫ് ഹാജി , എം പി മുഹമ്മദ് പുന്നാട്, കെ പി റസാഖ് ഹാജി,
എൻ അബദുന്നാസിർ ഹാജി , കെ.പി നൗഷാദ് മുസ്ല്യാർ ,കെ എസ് അലി മൗലവി , സബാഹ് മാസ്റ്റർ , അറഫ മുസ്തഫ ഹാജി, നാസർ ഹുദവി സംസാരിച്ചു.
Iritty