---
title: "കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന"
english_title: "thorappan santhosh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288655/thorappan-santhosh"
published_at: "2025-05-07T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b88126dbb7_THORAPPAN.jpg"
keywords: []
---

# കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന

> **Lead Summary:** ഇരിട്ടി :കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന ലഭിച്ചതോടെ ജനങ്ങളൊട് ജാഗ്രത പാലിക്കാൻ പോലീസ് നിർദേശിച്ചു . ബുധനാഴ്ച ഉച്ചയോടെ മുഴക്കുന്ന് ഭാഗത്ത് തൊരപ്പൻ സന്തോഷിനെ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. പകൽ മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് തൊരപ്പന്റെ പതിവ്. ഭിത്തി തുരന്ന് ഉളിയിൽ കയറി മോഷണം നടത്തുന്നതുകൊണ്ടാണ് ഇയാളെ തൊരപ്പൻ എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിലടക്കം നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ള സന്തോഷ് ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാളെ തിരിച്ചറിയുന്നവർ അടിയന്തരമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. ഫോൺ: 0490 2458200

## Article Content

ഇരിട്ടി :കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് കാക്കയങ്ങാട് മേഖലയിൽ എത്തിയതായി സൂചന ലഭിച്ചതോടെ ജനങ്ങളൊട് ജാഗ്രത പാലിക്കാൻ പോലീസ് നിർദേശിച്ചു . ബുധനാഴ്ച ഉച്ചയോടെ മുഴക്കുന്ന് ഭാഗത്ത് തൊരപ്പൻ സന്തോഷിനെ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. പകൽ മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് തൊരപ്പന്റെ പതിവ്. ഭിത്തി തുരന്ന് ഉളിയിൽ കയറി മോഷണം നടത്തുന്നതുകൊണ്ടാണ് ഇയാളെ തൊരപ്പൻ എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിലടക്കം നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ള സന്തോഷ് ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാളെ തിരിച്ചറിയുന്നവർ അടിയന്തരമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. ഫോൺ: 0490 2458200

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288655/thorappan-santhosh)