തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്
ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
Thiruvanaththapuram