കണ്ണൂർ : ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു .
ആകെ 1,08,421കുട്ടികൾ എൽ.എസ്.എസ് പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. 28.02 വിജയശതമാനം.
91,151 കുട്ടികൾ യു.എസ്.എസ് പരീക്ഷ എഴുതിയതിൽ 38,782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. വിജയശതമാനം 42.55. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് 1,640 കുട്ടികൾ യോഗ്യത നേടി.
Kannur