തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും.
അതേസമയം, സമിതിയെ നിയോഗിച്ചതിനെതിരെ വി.പി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വി.പി സുഹ്റ ചോദിച്ചു. തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്നവരുടെ ഈ സമീപം അംഗീകരിക്കാനാകില്ലെന്നും വിപി സുഹ്റ പറഞ്ഞു.
സമരക്കാരെ അവഗണിക്കുന്നതിലൂടെ സർക്കാറിന് എന്ത് നേട്ടമാണുള്ളത്? സർക്കാരിന്‍റെ മുഖം വികൃതമായി കൊണ്ടിരിക്കുകയാണ്. സമരം വേഗം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം. പഠനസമിതി ആശമാരെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും വി.പി സുഹ്റ ആരോപിച്ചു
Thiruvanaththapuram