കണ്ണൂർ : കഴിഞ്ഞ ദിവസം മലപ്പട്ടത്ത് ഉണ്ടായത് യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ സംഘത്തിൻ്റെ തേർവാഴ്ചയാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആക്രമണം ആസൂത്രിതമായി നടന്നതാണെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“പ്രകോപനമില്ലാതെയാണ് ലോക്കൽ കമ്മറ്റി ഓഫീസ് ആക്രമിച്ചത്. ജാഥയുടെ പിൻനിരയിൽ ഗുണ്ടാസംഘങ്ങളെ അണിനിരത്തികൊണ്ടായിരുന്നു ആക്രമണം നടത്തിയത്. ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തിയിട്ടില്ല എന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. ധീരജിനെ തങ്ങൾ കുത്തി കൊലപ്പെടുത്തിയതാണെന്ന് യൂത്ത് കോൺഗ്രസ്സ് സമ്മതിച്ചുവെന്നും പ്രദേശത്ത് ആസൂത്രിതമായി കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
Kkragesh