കണ്ണൂർ : രക്തസാക്ഷി ധീരജിനെ അപമാനിച്ച കെ എസ് യു - യൂത്ത് കോൺഗ്രസ്സ് നടപടിയിൽ പ്രതിഷേധിച്ച്എസ് എഫ് ഐ പ്രവർത്തകർ കണ്ണൂരിൽ എസ് എഫ് ഐ പ്രതിഷേധ പ്രകടനത്തിനിടെ അക്രമം .കോൺഗ്രസ് കൊടിമരവും സുധാകരന് അനുകൂലമായി ഉയർത്തിയ ഫ്ലക്സ് ബോർഡും തകർത്തു.
കണ്ണൂർ സ്റ്റേഡിയം കോർണർ ബസ് സ്റ്റോപ്പിന് സമീപത്തെ കോൺഗ്രസ് കൊടിമരമാണ് എസ് എഫ് ഐ പ്രവർത്തകർ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുൻവശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ പടയാളികൾ എന്ന പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുമാണ് തകർത്തത്.
ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പട്ടത്ത് പ്രകടനം നടത്തിയതിൽ പ്രതിധിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.
കെ എസ് ആർ ടി സി പരിസരം കേന്ദ്രീകരിച്ച്മുനിസിപ്പൽ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാർച്ചിന് ജില്ലാ സിക്രട്ടറി ശരത് രവീന്ദ്രൻ , ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ കെ നിവേദ് , ജോയൽ തോമസ്, സനന്ത്കുമാർ , സ്വാതി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
Kannur