ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; നിയമോപദേശം കാത്ത് പൊലീസ്

ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; നിയമോപദേശം കാത്ത് പൊലീസ്
May 16, 2025 02:40 PM | By Remya Raveendran

ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. കേസെടുക്കുന്നതിൽ തീരുമാനമെടുക്കാൻ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. അതേസമയം ജി സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 36 വർഷം മുൻപത്തെ സംഭവമായതിനാൽ തെളിവുകൾ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പോലിസ് കരുതുന്നത്. അതിനാൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

പോസ്റ്റൽ ബാലറ്റുകൾ 1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ തിരുത്തി. വിവാദ പരാമർശം തിരുത്തിയാണ് അമ്പലപ്പുഴ തഹസിൽദാർക്കും മൊഴി നൽകിയത്. എന്നാൽ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനിൽക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ തുടരുമെന്നാണ് സൂചന.

ഇതിനിടെ 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റൽ വോട്ടുകൾ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി സുധാകരന്റെ പ്രസ്താവന ശ്രദ്ധയിൽ പ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട്‌ അന്ന് തോൽക്കുന്നത്.

Gsudakaranissue

Next TV

Related Stories
 ഈ വർഷം മാത്രം വന്യമൃഗ ആക്രമണത്തിൽ നഷ്ടപെട്ടത് 25 ജീവനുകൾ

May 16, 2025 06:27 PM

ഈ വർഷം മാത്രം വന്യമൃഗ ആക്രമണത്തിൽ നഷ്ടപെട്ടത് 25 ജീവനുകൾ

ഈ വർഷം മാത്രം വന്യമൃഗ ആക്രമണത്തിൽ നഷ്ടപെട്ടത് 25...

Read More >>
മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്

May 16, 2025 05:15 PM

മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫിസ്

മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ...

Read More >>
കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു കൊടിമരം

May 16, 2025 04:01 PM

കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു കൊടിമരം

കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു...

Read More >>
ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

May 16, 2025 03:11 PM

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ്...

Read More >>
പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ മോഹനൻ

May 16, 2025 02:57 PM

പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ മോഹനൻ

പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ...

Read More >>
കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 16, 2025 02:48 PM

കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
Top Stories

News Roundup