നാല് വയസുകാരിയുടെ കൊലപാതകം.. കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കും

നാല് വയസുകാരിയുടെ കൊലപാതകം.. കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കും
May 20, 2025 08:42 AM | By sukanya

എറണാകുളം: മൂഴിക്കുളം പുഴയില്‍ നാല് വയസുകാരിയെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും

കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്.

മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്‌കൂബാ ടീം തിരച്ചില്‍ തുടര്‍ന്നു. കനത്തമഴയും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായി.2.20ഓടെ പുഴയുടെ മധ്യഭാഗത്ത് നിന്ന് സ്‌കൂബാ ടീം കുട്ടിയെ കണ്ടെത്തി. പുഴയുടെ അടിത്തട്ടില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Eranakulam

Next TV

Related Stories
നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

May 20, 2025 03:15 PM

നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

നാല് വയസുകാരി കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയുടെ അറസ്റ്റ്...

Read More >>
കേരളത്തിൽ മഴ കനക്കുന്നു ; കണ്ണൂരിൽ പലയിടങ്ങളിലും മഴക്കെടുതി

May 20, 2025 02:42 PM

കേരളത്തിൽ മഴ കനക്കുന്നു ; കണ്ണൂരിൽ പലയിടങ്ങളിലും മഴക്കെടുതി

കേരളത്തിൽ മഴ കനക്കുന്നു ; കണ്ണൂരിൽ പലയിടങ്ങളിലും...

Read More >>
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു

May 20, 2025 02:27 PM

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക്...

Read More >>
‘നീതി ഉറപ്പാക്കും’; ബിന്ദുവിന്റെ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി

May 20, 2025 02:15 PM

‘നീതി ഉറപ്പാക്കും’; ബിന്ദുവിന്റെ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി

‘നീതി ഉറപ്പാക്കും’; ബിന്ദുവിന്റെ വീട്ടിലെത്തി പിന്തുണ വാഗ്ദാനം ചെയ്ത് മന്ത്രി വി....

Read More >>
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

May 20, 2025 02:02 PM

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ്...

Read More >>
ഇനി മഴക്കാലം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 20, 2025 01:49 PM

ഇനി മഴക്കാലം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇനി മഴക്കാലം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ്...

Read More >>
Top Stories