സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
May 21, 2025 01:57 PM | By Remya Raveendran

തിരുവനന്തപുരം : സ്‌കൂളുകൾക്ക് സമീപത്ത് ലഹരി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എക്സൈസ് നടപടി ആരംഭിച്ചു. ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയാൽ കടകൾ പൂട്ടിക്കാനാണ് എക്സൈസ് തീരുമാനം. ഇക്കാര്യത്തിൽ നടപടി എടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് എക്സൈസ് കത്ത് നൽകും. ഈ മാസം 30 ന് മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.

വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കർശന നടപടിയുമായി എക്സൈസ് രംഗത്ത് വരുന്നത്. സ്ക്കൂളുകളുടെ 100 മീറ്റർ പരിധിയിൽ ലഹരി ഉത്പ്പന്നങ്ങൾ വിറ്റാർ കടകളുടെ ലൈസൻസ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കത്ത് നൽകും. നിലവിലെ നിയന്ത്രണങ്ങൾ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.

സ്‌കൂളുകൾ തുറക്കും മുൻപ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ എക്സൈസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശവും നൽകും. പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് പൊലീസും കർശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ പോകുന്നത്.

Excisedepartument

Next TV

Related Stories
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 07:26 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

May 21, 2025 06:27 PM

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി...

Read More >>
രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

May 21, 2025 06:12 PM

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം...

Read More >>
'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

May 21, 2025 04:51 PM

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ...

Read More >>
അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

May 21, 2025 03:58 PM

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം...

Read More >>
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

May 21, 2025 03:39 PM

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി...

Read More >>
Top Stories

News Roundup