ഇരിട്ടി : കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഇരിട്ടിയിൽ റോഡ് ഷോയോടെ സ്വീകരണം നൽകും. പയഞ്ചേരിയിൽ നിന്ന് സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി ഇരിട്ടി ടൗണിൽ സമാപിക്കും. പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ര സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ പി.കെ. ജനാർദനൻ, ജെയ്സൺ കാരക്കാട്ട്, പി.എ. നസീർ , ജൂബിലി ചാക്കോ, എന്നിവർ പങ്കെടുത്തു.
Advsannyjoseph