കരിക്കോട്ടക്കരി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് മെമ്പർ വി എം തോമസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം,രാജീവ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു ഇടശ്ശേരി,ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്, ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര,ജിമ്മി വാഴാം പ്ലാക്കൽ, ഷിജോ ജോർജ്,ജോസ് മാളിയെക്കൽ, ലിജോ മാത്യു, ഷിബു പിണ്ണാക്കനാട്ട്,അഗസ്റ്റിൻ തടത്തിൽ, റെന്നി ആലപ്പാട്ട്,ജോബി സൈമൺ, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Karikkottakari