---
title: "കോഴിക്കോട്  സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. "
english_title: "kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291668/kozhikod"
published_at: "2025-05-23T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682fd79443e23_download_(49).jpeg"
keywords: []
---

# കോഴിക്കോട്  സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. 

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി നദ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി നദ ആണ് മരിച്ചത്.

കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപത്തായിരുന്നു അപകടം. ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ-റെയിൽ പുതിയസ്റ്റാന്റ് ബസ്സും അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291668/kozhikod)