ഇരിട്ടി : വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം കൈവരിക്കാൻ കഴിയുകയുള്ളൂ . വിദ്യാഭ്യാസത്തിന്റെ രണ്ട് പ്രാരംഭ കടമ്പകളാണ് എസ് എസ് എൽ സി യും പ്ലസ് ടു വുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ . മലയാളത്തിലെ പ്രഥമ ദിനത്രമായ ദീപികയുടെയും വിദേശ വിദ്യാഭ്യാസ രംഗത്തെ അതികായരായ സാൻ്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെയും സംയുതാഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുനതിൻ്റെ ഇരിട്ടി താലൂക്ക് തല ആദരവ് 2025 ഇരിട്ടി സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .
വിജയികൾക്ക് മാത്രമല്ല വിജയിത്തിലേക്ക് വിദ്യാർത്ഥികളെ ഒരുക്കിയ അധ്യാപകർക്കും മാതാപിതാക്കൾക്കും ലഭിക്കുന്ന അംഗീകാരം കൂടിയാണ് ദീപിക നൽകുന്ന ആദരവ് .മണ്ഡലത്തിലെഎല്ലാ സ്കൂളുകളിളെയും ആദരവ് ചടങ്ങുകൾക്ക് പങ്കെടുക്കുന്ന വ്യക്തി എന്നനിലയിൽ പുതിയ ചുമതലയുടെ തിരക്കുകൾ കാരണം ഇത്തവണ പങ്കെടുക്കാൻ കഴിയില്ല വിഷമിച്ചിരുന്നപ്പോഴാണ് ദീപിക തന്റെ മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളെയും ഒന്നിച്ചുകൂടി ആദരവ് സംഘടിപ്പിച്ചത്. ഇത്രയധികം വിദ്യാർത്ഥികളെ ഒന്നിച്ചുകൂടി ആദരവ് ചടങ്ങ് ദീപികയുടെ യഥാർത്ഥ ശ്രമത്തെ അഭിനന്ദിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു .
ഇരിട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബു മുഖ്യാഥിയായി . ഫാ. ജെറോം ( സെന്റ് ബെനഡിക്ട്സ് ഗ്രുപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ ബംഗളൂരു ) , മാർക്കറ്റിംഗ് അസിസ്റ്റന്റ്റ് ജനറൽ മാനേജർ ജോസ് ലൂക്കോസ്, സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ഇരിട്ടി ബ്രാഞ്ച് മാനേജർ വി.കെ. സിജിഷ , സിന്ധു ദിവാകരൻ (മാനേജർ സീറ്റ അക്കാദമി ) വിമൽ ജ്യോതി എഞ്ചിനിയറിങ്ങ് കോളേജ് ചെമ്പേരി എന്നിവർ പ്രസംഗിച്ചു. ദീപിക കണ്ണൂർ മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. വിപിൻ,വെമ്മേനിക്കട്ടയിൽ സ്വാഗതവും ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യി ൽ നന്ദിയും പറഞ്ഞു.
മികച്ച നേട്ടം കരസ്ഥമാക്കിയ സി എം ഐ ക്രൈസ്റ്റ് സ്കൂൾ ഇരിട്ടി , നവജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ എടത്തൊട്ടി , ഫ്ലോറിറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിക്കൽ, സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴ്പ്പള്ളി , ബെൻഹിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുന്നോത്ത് , സെന്റ് . തോമസ് ഹയർ സെക്കൻഡറി സ്കൂൾ കിളിയന്തറ , സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കുന്നോത്ത് , സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരട്ട , സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ , സേക്രട്ട് ഹാർട്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടികടവ് , സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കടത്തുംകടവ് ,സെന്റ് തോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരി , സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വെളിമാനം, മേരിലാൻഡ് സ്കൂൾ മടമ്പം , ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം കേളകം എന്നീ വിദ്യാലയങ്ങളെയും കുട്ടികളെയും ആദരിച്ചു. 500 ൽ അലധികം വിദ്യാർഥികകളും ,രക്ഷിതാക്കളും , അധ്യാപകരും പങ്കെടുത്തു.
Deepika