---
title: "സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം സമാപിച്ചു"
english_title: "Cpiirittysammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295436/cpiirittysammelanam"
published_at: "2025-06-10T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847f77e83aa3_1000095343.jpg"
keywords: []
---

# സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം സമാപിച്ചു

> **Lead Summary:** **ഇരിട്ടി : **സിപിഐ 25 പാർട്ടി കോൺഗ്രസിന്റെ ഭാഗമായി രണ്ട് ദിവസമായി ചാവശ്ശേരിയിൽ നടന്നുവന്ന ഇരിട്ടി മണ്ഡലം സമ്മേളനത്തിനാണ് സമാപനമായത്. ആറളം പുനരധിവാസ മേഖലയിൽ ഉൾപ്പെടെ മലയോരമേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അനിശ്ചിതത്വത്തിൽ ആയ ആറളത്തെ ആന മതിൽ നിർമ്മാണം പുനരാരംഭിച്ച ഉടൻ പൂർത്തിയാക്കണമെന്നും . ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളന പ്രതിനിധികളായി 22 പേരെയും , മണ്ഡലം കമ്മിറ്റി അംഗങ്ങളായി 15 പേരെയും സമ്മേളനം തെരഞ്ഞെടുത്തു സെക്രട്ടറിയായി കെ ആർ ലിജിമോനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം സി എൻ ചന്ദ്രൻ , കെ ടി ജോസ് , എ പ്രദീപൻ , വി ഷാജി, സി വിജയൻ , എം എസ് നിഷാദ് , പായം ബാബുരാജ്, എം ബി രവീന്ദ്രൻ കെ പി പത്മനാഭൻ . ശങ്കർ സ്റ്റാലിൻ , തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

## Article Content

**ഇരിട്ടി : **സിപിഐ 25 പാർട്ടി കോൺഗ്രസിന്റെ ഭാഗമായി രണ്ട് ദിവസമായി ചാവശ്ശേരിയിൽ നടന്നുവന്ന ഇരിട്ടി മണ്ഡലം സമ്മേളനത്തിനാണ് സമാപനമായത്. ആറളം പുനരധിവാസ മേഖലയിൽ ഉൾപ്പെടെ മലയോരമേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അനിശ്ചിതത്വത്തിൽ ആയ ആറളത്തെ ആന മതിൽ നിർമ്മാണം പുനരാരംഭിച്ച ഉടൻ പൂർത്തിയാക്കണമെന്നും . ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളന പ്രതിനിധികളായി 22 പേരെയും , മണ്ഡലം കമ്മിറ്റി അംഗങ്ങളായി 15 പേരെയും സമ്മേളനം തെരഞ്ഞെടുത്തു സെക്രട്ടറിയായി കെ ആർ ലിജിമോനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം സി എൻ ചന്ദ്രൻ , കെ ടി ജോസ് , എ പ്രദീപൻ , വി ഷാജി, സി വിജയൻ , എം എസ് നിഷാദ് , പായം ബാബുരാജ്, എം ബി രവീന്ദ്രൻ കെ പി പത്മനാഭൻ . ശങ്കർ സ്റ്റാലിൻ , തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295436/cpiirittysammelanam)