ഇരിട്ടി :ഇരിട്ടി എടൂർ സ്വദേശിയായ വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ഏഴാംമൈല്‍ പോര്‍ക്കളത്തെ എംസിബിഎസ് ആശ്രമത്തിലെ വൈദികനായ ഇരിട്ടി എടൂർ സ്വദേശിയായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. ആശ്രമത്തിനു സമീപത്തെ വാടകവീട്ടിലാണ് ഇന്നു രാവിലെ മൃതദേഹം കാണപ്പെട്ടത്. ഇ എടൂര്‍ കാരാപറമ്പിലെ ജോസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജിനേഷ്, ജിതേഷ്. സംസ്‌കാരം: ശനിയാഴ്ച്ച ഉച്ചയ്ക്ക് പരിയാരം 12.30ന് തളിപ്പറമ്പ് പരിയാരം എമ്പേറ്റിലുള്ള എംസിബിഎസ് ആശ്രമം പള്ളി സെമിത്തേരിയിൽ
Edoor