ഇരിട്ടി : ആറളം കൂട്ടക്കളത്ത് വീടിനു തീ പിടിച്ചു. തേക്കുമല കുര്യാച്ചൻ്റെ വീട്ടിനാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 5 30ന് നോടെയാണ് തീപിടുത്തം ഉണ്ടായത്. വീട്ടിലെ ബെഡ്റൂമിൽ ഏസിയിലാണ് ആദ്യം തീ പിടിച്ചത് വീട്ടിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു. ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി ഏറെ നേരത്തെ ഫയർ ഫൈറ്റിങ്ങിലൂടെ യാണ് തീ അണച്ചത്.
അസിസ്റ്റൻറ് സ്റ്റേഷൻ ഗ്രേഡ് ഓഫീസർ എൻജി അശോകൻ,സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷിജു കെ , ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ പി.ജെ മത്തായി,അനു എൻ ജെ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺകുമാർ, അനീഷ് കെ എം , ബിനോയ് വി പി, ശ്രീജിത്ത് എസ്,സിവിൽ ഡിവൻസ് വാടന്മാരായ ഉന്മേഷ് കെ ബി ഡോളമി മുണ്ടാനൂർഎന്നിവരടങ്ങുന്ന സംഘമാണ് തീ അണയ്ക്കാൻ പ്രയത്നിച്ചത്
Aralam