ഇരിട്ടി: വിശ്വവിഖ്യാതമായ മൂക്ക് എന്ന ബഷീർ ചെറുകഥയുടെ റീഡിംഗ് തിയ്യേറ്റർ ആവിഷ്കാരം പായത്ത് അരങ്ങേറി .ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായി പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ അനുബന്ധ സംഘടനയായ ഉദയ ബാലവേദി സംഘടിപ്പിച്ച അവതരണം ലൈബ്രറി കൗൺസിൽ താലൂക്ക് ജോ:സെക്രട്ടറി ഡോ:എ. ബൈജു ഉദ്ഘാടനം ചെയ്തു. ഉദയ ബാലവേദി പ്രസിഡൻ്റ് വി.വി. ധാർമിക് അധ്യക്ഷത വഹിച്ചു. ടി. വന്ദിദ് , അൻവിത ബിജു, ശ്വേത ശശികുമാർ , എന്നിവർ പ്രസംഗിച്ചു . ആരാധ്യ രഞ്ജിത്, അൻവിത ബിജു, സാരംഗി , ശിവനന്ദ പി എന്നിവരാണ് റീഡിംഗ് തിയ്യേറ്ററിന് ശബ്ദം നൽകിയത്.

Reedingtheatorpresentation