കണ്ണൂർ: കണ്ണൂരിൽ ആംബുലൻസിൻ്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ. കുളത്തിൽ വീണ് ഗുരുതരാവസ്ഥയിലുള്ള 8 വയസ്സുകാരനെയും വഹിച്ചുള്ള ആശുപത്രിയിലേക്കുള്ള യാത്രയിലാണ് യാത്രകാരൻ ആംബുലൻസിൻ്റെ വഴി മുടക്കിയത്. കണ്ണൂർ മേലെ ചൊവ്വ മുതൽ താഴെ ചൊവ്വ വരെ ആംബുലൻസിന് ഇയാൾ തടസം സൃഷ്ടിച്ചു. വെന്റിലേറ്റർ സപ്പോർട്ടോടെയായിരുന്നു രോഗിയെ കൊണ്ടുപോയിരുന്നത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകി.
applynow