ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസ്, കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കരിക്കോട്ടക്കരിയിൽ വെച്ച് നടന്നു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ലിസി തോമസ്, എൽസമ്മ ജോസഫ്, കൃഷി അസിസ്റ്റന്റ് പ്രതീഷ്, സിഡിഎസ് ചെയർപേഴ്സൺ മിനി സതീശൻ, ഡോളി കട്ടിക്കാനായിൽ, അക്കൗണ്ടന്റ് ഷിംന, ജാൻസി ചെരിയൻകുന്നേൽ എന്നിവർ പ്രസംഗിച്ചു .

Onakkani