ഉളിക്കല്‍ : നുച്യാട് പാലത്തിനു സമീപത്തു നിന്നും ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച രണ്ടുപേരെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു . ആസാം സ്വദേശികളായ മുനവര്‍ അലി ( 31), ചനോവര്‍ ഹുസൈന്‍ ( 25) എന്നിവരെയാണ് പോലീസ് സംഘം പയ്യന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജൂണ്‍ 28 നാണ് നുച്യാട് പാലത്തില്‍ നിന്നും ബി എസ് എൻ എൽ കേബിള്‍ മോഷണം പോകുന്നത് .
അധികൃതർ ഉളിക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത് . പകല്‍ സമയങ്ങളില്‍ കുപ്പി പെറുക്കാന്‍ എന്ന വ്യജേന മോഷണം നടത്തേണ്ട സ്ഥലം ഇവർ നിരീക്ഷണം നടത്തും . രാത്രി കാലങ്ങളില്‍ വാഹനത്തിൽ എത്തി കേബിളുകള്‍ കട്ട് ചെയ്തു കടന്നു കളയുന്ന രീതിയാണ് ഇവര്‍ തുടര്‍ന്ന് വന്നിരുന്നത്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും ഉളിക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഒരാഴ്ചക്ക് ഉള്ളിൽ ഏകദേശം 200 ഓളം സിസിടിവി ദൃശ്യശ്യങ്ങൾ പോലീസ് പരിശോധിച്ചതില്‍ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത് . സമാനമായി തളിപ്പറമ്പ് ദേശീയ പാതയിലും കേബിളുകള്‍ മോഷണം പോയതായി വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ രണ്ട് മോഷണവും ഒരേ രീതിയിൽ നടന്നതായും പ്രതികളെക്കുറിച്ചും വ്യക്തമായ തെളിവുകളും ലഭിക്കുന്നത് . തളിപ്പറമ്പിലെ മോഷണത്തിന് ഉപയോഗിച്ച വാഹനംതന്നെ നുച്യാട് പാലത്തിലെ കേബിളുകള്‍ മോഷ്ടിക്കാൻ ഉപയോഗിച്ചതായി അന്വേഷണത്തിൽ പോലീസ് തിരിച്ചറിയുകയായിരുന്നു. പോലീസ് പിന്തുടരുന്നതായി മനസിലാക്കിയ പ്രതികൾ അന്വേഷണം വഴി തെറ്റിക്കായി പലസ്ഥലങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ചു . വാഹനത്തിനായുള്ള അന്വേഷണത്തിൽ പയ്യന്നൂരിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ഒളിപ്പിച്ചുവെച്ച് നിലയില്‍ പോലീസ് കണ്ടെടുത്തു .
തുടർന്നാണ് പ്രതികളും പിടിയിലാകുന്നത് .അന്വേഷണ സംഗത്തില്‍ ഉളിക്കല്‍ സി ഐ വി.എം ഡോളി, എസ് ഐ ഷാജന്‍,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീണ്‍ ഊരത്തൂര്‍, തോമസ് ജോസഫ്, ഷാജി , ഇരിട്ടി സ്റ്റേഷനിലെ സ്‌ക്വാഡ് അംഗം ഷിജോയി , പെരിങ്ങോം സ്‌റ്റേഷനിലെ എസ്‌ഐ റൗഫ് എന്നിവരും ഉണ്ടായിരുന്നു .
Arrested