ഉളിക്കൽ : ഉളിക്കൽ നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങിയ നിലയിൽ ഒഴുകിയത് നാട്ടുകാരെ അമ്പരപ്പിച്ചിരുന്നു. പോലീസും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് തോട്ടിലൂടെ ഒഴുകിയെത്തിയത് പച്ചക്കറികളിലെ വിഷാംശം കഴുകുന്ന ലായനിയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.
വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി കൈത്തോട്ടിൽ ഒഴുക്കിയതാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ഇടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Ulikkal