---
title: "ദില്ലിയിൽ ശക്തമായ ഭൂചലനം: രാജ്യ തലസ്ഥാനത്ത്  രേഖപ്പെടുത്തിയത് 4.4 തീവ്രത"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/301656/delhi"
published_at: "2025-07-10T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686f4f95e89cd_images_(2)_(9).jpeg"
keywords: []
---

# ദില്ലിയിൽ ശക്തമായ ഭൂചലനം: രാജ്യ തലസ്ഥാനത്ത്  രേഖപ്പെടുത്തിയത് 4.4 തീവ്രത

> **Lead Summary:** ദില്ലി:ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനമുണ്ടായി. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.

## Article Content

ദില്ലി:ദില്ലിയിൽ ഇന്ന് രാവിലെ ഭൂചലനമുണ്ടായി. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ 9.04നായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജർ ആണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/301656/delhi)