ആറളം : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 6 ബ്ലോക്കുകളിലെ 13 ബ്രിഡ്ജ് കോഴ്സ് സെൻ്ററുകളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പഠന പാഠ്യേതര വിഷയങ്ങളിൽ പിന്തുണ നൽകുന്ന പദ്ധതിയാണ് ബ്രിഡ്ജ് കോഴ്സ്. ഫാമിനുള്ളിലെ13 ബ്രിഡ്ജ് സെൻ്ററുകളിലായി 300 ഓളം കുട്ടികൾ ആണ് പഠിക്കുന്നത്.
ബ്ലോക്ക് 7 കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച ആറളം ഫാം തല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് നിർവഹിച്ചു.

ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി അസിസ്റ്റൻറ് കോർഡിനേറ്റർ എൻ പ്രിയ പദ്ധതി വിശദീകരണം നടത്തി. ഊരു മൂപ്പൻ രമേശൻ , അധ്യാപിക സുനിഷ , ആനിമേറ്റർ ഡി ബിന്ദു എന്നിവർ സംസാരിച്ചു.
ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി സനൂപ് സ്വാഗതവും അഗ്രി എക്സ്പേർട്ട് കെ അക്ഷയ നന്ദിയും പറഞ്ഞു.പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 50 ഓളം പേർ പങ്കെടുത്തു.
Aralam