കണ്ണൂർ : എംപിഎല്‍എഡിഎസ് പദ്ധതി പ്രകാരം പി സന്തോഷ് കുമാര്‍ എം പിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഒരു ഇലക്ട്രോണിക് വീല്‍ചെയര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് 36 ല്‍ ഒരു സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍ നല്‍കുന്നതിന് 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്സ് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ (സിഡിപിഒ) യില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂലൈ 19 ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015

applynow