കണ്ണൂർ :കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജർ-വെയർഹൗസ്, ലോജിസ്റ്റിക്‌സ്, സീനിയർ എക്‌സിക്യൂട്ടീവ്-ഡിജിറ്റൽ മാർക്കറ്റിംഗ്, ടെലി സെയിൽസ്, ഇകൊമേഴ്‌സ്, ബില്ലിംഗ്, സെയിൽസ് പ്രൊമോട്ടേഴ്‌സ്, ഡെലിവറി എക്‌സിക്യൂട്ടീവ്, ഡ്രൈവർ, ബ്രാഞ്ച് മാനേജർ, ഫ്രണ്ട് ലൈൻ മാനേജേർസ്, വെയർഹൗസ് അസിസ്റ്റന്റ്, സൂപ്പർവൈസർ ഷോറൂം സെയിൽസ്, എച്ച് ആർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 18 ന് രാവിലെ പത്ത് മുതൽ ഇന്റർവ്യൂ നടക്കുന്നു. യോഗ്യത; എസ്എസ്എൽസി / പ്ലസ് ടു/ ഡിഗ്രി / ഡിപ്ലോമ-ഡിജിറ്റൽ മാർക്കറ്റിംഗ്. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066.
interview