കണ്ണൂർ :പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലെ ഖാദി ഡൈയിംഗ് സെന്ററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്‌സ്റ്റൈയിൽ കെമിസ്ട്രി/ ടെക്‌സ്റ്റൈയിൽ ടെക്‌നോളജി/ ഹാന്റ്ലൂം ടെക്‌നോളജിയിൽ നേടിയ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം ഡൈയിംഗ് മേഖലയിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ജൂലൈ 26 നകം ഡയറക്ടർ, പയ്യന്നൂർ ഖാദി കേന്ദ്രം, പയ്യന്നൂർ - 670307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

appionment