കണ്ണൂർ: കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ എൻസിവിടി അഫിലിയേഷൻ ലഭിച്ച രണ്ട് വർഷ മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്കുള്ള കൗൺസിലിംഗ് ജൂലൈ 19 ന് രാവിലെ 10.30 ന് നടക്കും. ഈഴവ/തീയ്യ- 200, ഒ ബി എച്ച് - 190, ഓപ്പൺ കാറ്റഗറി -200, മുസ്ലിം-200, എസ് സി -170, എസ് ടി -150 ഇൻഡക്സ് മാർക്കും അതിന് മുകളിലുള്ളവരും അപേക്ഷ നൽകിയ മുഴുവൻ പെൺകുട്ടികളും ഇ ഡബ്ല്യൂ എസ്, ടി എച്ച് എസ് വിഭാഗത്തിൽപ്പെട്ട മുഴുവൻ പേരും രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. ഫോൺ: 04602 225450, 9947911536, 9061762960.
admission