കണ്ണൂർ :കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ എസ് സി, എസ് ടി വിഭാഗക്കാരായ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള 18നും 55 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എ.കെ.ജി ആസ്പത്രിക്ക് സമീപമുള്ള തട്ടാ കോംപ്ലക്സിലെ കോർപറേഷന്റെ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 04972705036, 9400068513.
kannur