ഇരിട്ടി : കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ ഉണങ്ങിയ മരം അപകട ഭീഷണിയിൽ . ജനങ്ങൾ നടന്ന് പോകുന്ന ഈ വഴിയിൽ ഒന്നര വർഷമായി ഉണങ്ങിയ നിലയിലണ് ഈമരം നിൽക്കുന്നത്. കരിക്കോട്ടക്കരി ഹൈസ്കൂളിലും, യുപി സ്കൂളിലേക്കും കുട്ടികൾ പോകുന്നതും , സ്കൂൾ വാഹനങ്ങളും മറ്റുള്ള വാഹനങ്ങളും കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട റോഡ് കൂടിയാണിത് . കരിക്കോട്ടക്കരി പള്ളിയിലേക്കും ദൈനംദിനം ജനങ്ങൾ നടന്നു പോകുന്നതും ഈ റോഡ് വഴിയാണ്.
ഒരു വർഷം മുൻപ് ജനങ്ങൾ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ മരത്തിന്റെ ശിഖരങ്ങൾ മാത്രം മുറിച്ച് മാറ്റിയിരുന്നെങ്കിലും വീണ്ടും ഈ മരം ഉണങ്ങിയ നിലയിൽ റോഡിന് ഭീഷണിയായി നിൽക്കുകയാണ്. ഒരു നല്ല കാറ്റടിച്ചാൽ നിലം പൊത്തും എന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഒരു അപകടം ഉണ്ടാകുന്നതിന് മുന്നേ എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.

iritty