ആറളം: ആറളം പഞ്ചായത്തിലെ വയനാട് കരിന്തളം വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്ഥലത്തെ ഭൂ ഉടമകളും കർഷകർക്കും ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ വെളിമാനം പള്ളി വികാരി ഫാദർ മാർട്ടിൻ കിഴക്കേ തലയ്ക്കൽ ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു .ബെന്നി പുതിയപുറം ,ജിമ്മി അന്തീനാട്ട് ,രാജേഷ് മാർക്കോസ് കവുങ്ങുംപള്ളി , സിബി മുതുകുളത്ത്,വിനോദ്, ജോൺസൺ, വിനീഷ്, സിബി, റോയി, ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു .ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരപാക്കേജ് സർക്കാർ പ്രഖ്യാപിക്കുന്നത് വരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാൻ യോഗം തീരുമാനിച്ചു.
aralam