നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ
Jul 23, 2025 10:49 AM | By sukanya

ദില്ലി: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെഎ പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു.

ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു. യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്.

അതേസമയം, നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രംഗത്തെത്തിയിരുന്നു.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്നും പോസ്റ്റിൽ പറഞ്ഞു. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.

delhi

Next TV

Related Stories
34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

Jul 23, 2025 04:38 PM

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

Jul 23, 2025 03:43 PM

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ മഴ

മഴ മുന്നറിയിപ്പിൽ മാറ്റം, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം അതിശക്തമായ...

Read More >>
വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

Jul 23, 2025 03:33 PM

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി

വയോധികനെ ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ...

Read More >>
‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

Jul 23, 2025 02:39 PM

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി...

Read More >>
വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ പരാതി

Jul 23, 2025 02:32 PM

വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ പരാതി

വി.എസിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം: മുസ്ലിംലീഗ് പ്രവർത്തകനെതിരെ...

Read More >>
മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ   പറമ്പിൽ മരിച്ച നിലയിൽ

Jul 23, 2025 02:02 PM

മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ പറമ്പിൽ മരിച്ച നിലയിൽ

മട്ടന്നൂരിൽ കാണാതായ സ്ത്രീ വീടിനടുത്തെ പറമ്പിൽ മരിച്ച...

Read More >>
Top Stories

News Roundup

//Truevisionall