കൂത്തുപറമ്പ് : സമ്പൂർണ്ണചെസ്സ് സാക്ഷരത കൈവരിച്ച് നിർമലഗിരി കോളേജ് (ഓട്ടോണമസ്). അന്താരാഷ്ട്ര ചെസ്സ് ദിനത്തോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളുമടക്കം 400 പേരിലധികം പങ്കെടുത്ത മെഗാ ചെസ്സ് സൗഹൃദ മത്സരം സംഘടിപ്പിച്ചു. നൂറ് ശതമാനം ചെസ്സ് സാക്ഷരതയിൽ മത്സരം കോളേജ്ബർസാർ റവ. ഡോ.തോമസ് കൊച്ചു കരോട്ടും പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. സെലിൻ മാത്യു സി യും ചെസ്സിന്റെ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ചെസ്സ് ഡിക്ലറേഷൻ കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ വി.യു നിർവഹിച്ചു.പരിപാടിക്ക് കോളേജ് ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഷിനിൽ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിംഗ്കമ്മിറ്റി വൈസ് പ്രസിഡണ്ട് സനിൽ ,മെമ്പർ റുക്സാന , അസിസ്റ്റൻ്റ് പ്രൊഫസർദീപക് ജോസഫ്എന്നിവർ പ്രസംഗിച്ചു.
koothuparamba